കോഴിക്കോട്: പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി കോഴിക്കോട് സബ് ജയിലില്‍ തൂങ്ങി മരിച്ചു. കുറ്റിയില്‍ താഴം സ്വദേശി ബീരാന്‍ കോയ ആണ് മരിച്ചത്. പ്രതിയെ ഇന്നലെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത് ഉപയോഗിച്ച്‌ സെല്ലിന്റെ ജനലിലെ കമ്ബിയില്‍ തൂങ്ങുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം നടത്തും.പന്തീരാങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പിടിയിലായ ബീരാന്‍കോയയെ ഇന്നലെയാണ് കോടതി റിമാന്‍ഡ് ചെയ്‌തത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് മറ്റ് തടവുകാര്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. ബീരാന്‍കോയയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *