ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെങ്കില്‍ കോണ്ടം ഉപയോഗിക്കണം എന്ന ലൈംഗിക തൊഴിലാളിയായ യുവതിയുടെ ആവശ്യം കേട്ട ബിസിനസുകാരന്‍ ചെയ്തതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. കോണ്ടം ഉപയോഗിക്കണം എന്ന് ആവശ്യപ്പെട്ട ലൈംഗിക തൊഴിലാളിയുടെ മുഖത്ത് ഇടിക്കുകയാണ് ബിസിനസുകാരന്‍ ചെയ്തത്.

ആന്‍ഡ്രു സ്‌ട്രോഗ്യോള്‍ എന്ന 36 കാരനാണ് ലൈംഗിക തൊഴിലാളിയുടെ മുഖത്തിടിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയാലാണ് സംഭവം. 200 ഡോളര്‍ ഇയാള്‍ യുവതിക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആന്‍ഡ്രൂസ് പറയുകയായിരുന്നു, എന്നാല്‍ യുവതി ഇതിന് സമ്മതിച്ചില്ല.

വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ 28കാരിയായ യുവതിയെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി ശബ്ദമുണ്ടാക്കുകയും മറ്റുള്ളവര്‍ ഓടി എത്തുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *