ന്യൂഡല്‍ഹി: ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം. നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അഞ്ചു കാറുകളുടെ ചില്ലുകള്‍ തകർന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രത്യേക പോലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഡല്‍ഹിയിലെ എംപിമാര്‍ അടക്കമുള്ളവര്‍ താമസിക്കുന്ന മേഖലയാണ് അബ്ദുള്‍ കലാം റോഡ്. ഇസ്രയേല്‍ എംബസിയുള്‍പ്പെടുന്ന മേഖല എല്ലായ്‌പ്പോഴും പൊതുവെ കനത്ത സുരക്ഷാവലയത്തിലാണ്.
2021-01-29

