പത്തനംതിട്ട: പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ചക്ക് തയാറാകണം. ധാര്‍ഷ്ട്യ മനോഭാവം മാറ്റിവെക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനമാകെ ബി.ജെ.പി സി.പി.എം ബന്ധം രൂപപ്പെട്ടതായും ഇരുവരുടേയും ലക്ഷ്യം യു.ഡി.എഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ഇരുകൂട്ടരുടെയും നീക്കങ്ങളൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
2021-02-18

