മിസ്സിസാഗ:കാനഡിലെ ടൊറന്റോയില്‍ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്‌ഫോടനം. ടൊറന്റോയിലെ മിസ്സിസാഗയില്‍ പ്രവര്‍ത്തിക്കുന്ന ബോംബെ ഭേല്‍ എന്ന ഭക്ഷണശാലയിലായിരുന്നു തീപിടുത്തം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടന കാരണമെന്തെന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *