നടനും നിര്‍മ്മാതാവും ഓസ്‌കര്‍ ജേതാവുമായ മോര്‍ഗന്‍ ഫ്രീമാനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് എട്ട് സ്ത്രീകള്‍ രംഗത്ത്. ഫ്രീമാന്റെ നിര്‍മ്മാണക്കമ്പനിയായ റിവലേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിലെ സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഫ്രീമാന്‍ അഭിനയിച്ച ഗോയിംഗ് ഇന്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്ത യുവതി തനിക്ക് പലവട്ടം ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി. പലപ്പോഴും ഫ്രീമാന്‍ തന്റെ ശരീരത്തില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നും ശരീരഘടനയെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും മോശം കമന്റുകള്‍ പറയാറുണ്ടായിരുന്നുവെന്നും യുവതി തുറന്നടിച്ചു. 2012ല്‍ പുറത്തെത്തിയ നൗയുസീമീ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷനില്‍ ജോലി ചെയ്ത യുവതിയാണ് ആരോപണമുയര്‍ത്തിയ മറ്റൊരാള്‍.

Leave a Reply

Your email address will not be published. Required fields are marked *