മുംബൈ: ഐപിഎല്‍ മത്സരങ്ങളില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പുമായി ഹോട്ട്സ്റ്റാര്‍. വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം 8.3 മില്യണ്‍ ആളുകളാണ് ഹോട്ട്സ്റ്റാറില്‍ വീക്ഷിച്ചതെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. ഹോട്ട്സ്റ്റാറിന്റെ സിഇഒ അജിത്ത് മോഹന്‍ ആണ് ഈ വിവരം മാധ്യമങ്ങളോട് പങ്കുവെച്ചത്.

എലിമിനേറ്റര്‍ മത്സരത്തിന്റെ കണക്കുകള്‍ ഹോട്ട്സ്റ്റാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മേയ് 27നു മുംബൈയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിനു ഇതിലുമധികം പ്രേക്ഷകരുണ്ടാകുമെന്നാണ് ഹോട്ട്സ്റ്റാറിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *