ചങ്ങരംകുളം: ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റി ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും 10,000 രൂപയും കവർന്നു. ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിക്കു പോകുന്ന ബിഹാർ സ്വദേശികളായ നവൽകുമാർ, സത്രുധാർ എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ബൈക്കിൽ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാൻ ഇരുവരെയും ജോലിക്കു വിളിച്ചു. കോലിക്കരയിൽ ഒരു പറമ്പിൽ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തിൽനിന്ന് പണവും മൊബൈൽ ഫോണും കവർന്ന് യുവാവ് രക്ഷപ്പെട്ടു. തൊഴിലാളികൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു
2021-03-18

