കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ ഹരജി തീര്‍പ്പാക്കി കൊണ്ടാണ് കോടതി ഉത്തരവ്.

https://youtu.be/N-PY9HHaO7E

 

സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്.കുട്ടികളുടെ അമ്മ നല്‍കിയ ഹരജി നേരത്തെ പരിഗണിച്ച വേളയില്‍ അപാകതകള്‍ പരിഹരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. സി.ബി.ഐക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതോടൊപ്പം കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സി.ബി.ഐക്ക് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *