മാല്‍ഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദേശീയ ഗാനത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ഹൗറയില്‍ നിന്ന് ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്ക് ട്രെയിനില്‍ പോകുകയായിരുന്ന യുവാവിനെയാണ് നാലംഗ സംഘം ആക്രമിച്ചത്.

ട്രെയിനില്‍ യുവാവിനൊപ്പം ഇരുന്ന നാലംഗ സംഘം നരേന്ദ്ര മോദി, മമത ബാനര്‍ജി എന്നിവരെക്കുറിച്ചും ദേശീയഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ യുവാവിന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഉത്തരം നല്‍കാതിരുന്നപ്പോള്‍ സംഘം യുവാവിനെ മര്‍ദിക്കാന്‍ തുടങ്ങി. പിന്നീട് ഇവര്‍ ബാന്ദല്‍ സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്തു.

അതേസമയം, ട്രെയിനില്‍ വെച്ച് നടന്ന ഈ രംഗങ്ങളെല്ലാം യാത്രക്കാരില്‍ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *