മലപ്പുറത്ത് വീട്ടുമുറ്റത്തെ ആട്ടിന്‍കൂട്ടില്‍ കിടന്ന ആടിനെ അറുത്തു, ഇറച്ചിയുമായി കള്ളന്‍ മുങ്ങി.!

മലപ്പുറം : വീട്ടുമുറ്റത്തെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ അറുത്ത ശേഷം ഇറച്ചിയുമായി കള്ളന്‍ മുങ്ങി.കരുളായി പുല്ലംഞ്ചേരിയിലെ പുത്തന്‍പുരയ്ക്കല്‍ ജോണിന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതന്‍ അറുത്ത ശേഷം ഇറച്ചിയുമായി മുങ്ങിയത്.ശനിയാഴ്ച രാത്രി ഉറങ്ങാന്‍ നേരം ആട്ടിന്‍കൂട് താഴിട്ട് പൂട്ടിയിരുന്നു, തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ നായയുടെ കുര കേട്ടിരുന്നെങ്കിലും കാട്ടുപന്നിയുടെ ശല്യമുള്ളതിനാല്‍ ശ്രദ്ധിച്ചില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പുലര്‍ച്ചെ ആട്ടിന്‍ കൂടിന്റെ താഴ് പൊളിച്ച നിലയില്‍ കൂട് തുറന്നു കിടക്കുകയായിരുന്നു.ആടിനെ കൂട്ടിലിട്ട് അറുത്ത് ഇറച്ചി കൊണ്ടുപോയ നിലയിലായിരുന്നു. പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ് ഐ രാജന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അര്‍ധരാത്രി നടന്ന സംഭവം പ്രദേശത്തെ ആകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *