യോഗ ഫോട്ടോകളുമായി “ചന്ദ്ര ലേഖ” നായിക പൂജ ബത്ര

ബോളിവുഡ് ചലച്ചിത്ര രംഗത്തെ സജീവമായ ഒരു അഭിനേത്രിയാണ് പൂജ ബത്ര. താരത്തിന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. പൂജയുടെ പിതാവ് രവി ബത്ര ഒരു സൈനിക ഉദ്യോഗസ്ഥനാണ്. 1971-ലെ മിസ് ഇന്ത്യയായിരുന്ന നീലം ബത്രയാണ് മാതാവ്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്.

മോഡലിംഗ് രംഗത്തിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. താരം അഭിനയിച്ച ലിറിൽ സോപ്പിന്റെ പരസ്യം വളരെയധികം ശ്രദ്ധേയയായി. 1993-ൽ ആണ് താരത്തിന് മിസ്സ് ഇന്ത്യ പട്ടം നേടാനായത്. ഇതിനു ശേഷം  ഇതുവരെ ഇരുപതിലധികം മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.  ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലാണ് പൂജയുടെ കഥാപാത്രങ്ങൾ ഉള്ളത്. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതുതായി താരം പങ്കുവെച്ച യോഗ ഫോട്ടോസ് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *