ആര്‍മി ക്യാമ്പിനു നേരെ ഭീകരാക്രമണം: സൈനികനുള്‍പ്പെട്ടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമ ജില്ലയിലെ കാക്‌പോറയിലെ ആര്‍മി ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. വെടിവപ്പില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. റംസാനോടനുബന്ധിച്ച് ഗവണ്‍മെന്റ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയതിനു ശേഷമുണ്ടായ വലിയ ആക്രമണമാണിത്.

വെടിവപ്പിനെ തുടര്‍ന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികള്‍ പ്രദേശത്തു നിന്നു രക്ഷപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *