തിങ്കളാഴ്ചത്തെ ഹർത്താലിൽ കോഴിക്കോട്ട് എല്ലാ ബസുകളും സര്‍വീസ് നടത്തും

കോഴിക്കോട്: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കേണ്ടതില്ലെന്നും ജില്ലയിലെ മുഴുവൻ സ്വകാര്യബസുകളും അന്നു സാധാരണരീതിയിൽ സർവീസ് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മാർച്ചിലെ ബസ് ചാർജ് വർധനവിനുശേഷം ഡീസലിനു ലീറ്ററൊന്നിനു രണ്ടു രൂപ വർധിച്ച സാഹചര്യത്തിൽ വിഷുവിനു തൊഴിലാളികൾക്ക് ഉൽസവബത്ത നൽകാൻപോലും പറ്റാത്ത സാഹചര്യമാണുള്ളതെന്നു യോഗം ചൂണ്ടിക്കാട്ടി. എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, കെ.പി. ശിവദാസൻ, എം.കെ.പി. മുഹമ്മദ്, എം.എസ്. സാജു, ഇ. റിനീഷ്, കെ.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *