ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ നെതര്‍ലാന്‍ഡ് രാജ്ഞി മാക്‌സിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക പുരോഗതിക്കായി മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ ജന്‍ധന്‍ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി രാജ്ഞിയുമായി സംസാരിച്ചു. രാജ്യത്തിന്റെ പുരോഗതി മുന്നില്‍ കണ്ട് നടപ്പാക്കിയ പദ്ധതികളെ രാജ്ഞി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *