കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പേമെന്റ് കമ്പനിയായ പേടിഎം, സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ് അവതരിപ്പിച്ചു. ബാങ്ക് ട്രാന്‍സ്ഫര്‍ പേടിഎം ആപ് ഉപയോഗിച്ച് ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപയോക്താവിനും 100 രൂപ വീതം റിവാര്‍ഡ് ലഭിക്കും.

ഏതു ബാങ്കിലേക്കും അതിവേഗത്തിലും അനായാസമായും തടസമില്ലാതെയും പണം കൈമാറാന്‍ പേയ്‌മെന്റ് വാലറ്റില്‍ പണം നിക്ഷേപിക്കാതെ തന്നെ പേടിഎം ബോങ്ക് ട്രാന്‍സ്‌ഫേഴ്‌സ് ആപ് വഴി സാധിക്കും. ചാര്‍ജുകള്‍ ഒന്നും ഇല്ലെന്നതാണ് പ്രത്യേകത. പേടിഎം ആപ് ഉപയോഗിക്കുന്നതിന് കെ വൈസിയുടെ ആവശ്യവും ഇല്ല.

നൂറ് രൂപ റിവാര്‍ഡായി ലഭിക്കാന്‍ പേടിഎം ആപ്പിലെ ബാങ്ക് ട്രാന്‍സ്ഫറില്‍ പ്രവേശിച്ച് സ്വന്തം ബാങ്ക് സെലക്ട് ചെയ്യണം. ഉടന്‍ ഓട്ടോമാറ്റിക്കായി, ആപ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും. അപ്പോള്‍ തന്നെ 10 രൂപ ബാങ്ക് അക്കൗണ്ടിലെത്തും.

പേടിഎം ആപ്പിലെ ബാങ്ക് ട്രാന്‍സ്ഫറില്‍ പ്രവേശിച്ച് ഏത് ബാങ്ക് അക്കൗണ്ടിലേക്കോ, ഗുണഭോക്താവിന്റെ ഐഎഫ്എസ്‌സി കോഡുവഴിയോ, ആധാര്‍ വഴിയോ തത്സമയം പണം അയക്കുമ്പോള്‍ 50 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും.

മൊബൈല്‍ റീച്ചാര്‍ജിനോ മറ്റു ബില്ലുകള്‍ അടക്കാനോ പേടിഎം ആപ്പിലെ ഭീം യുപിഐ ഉപയോഗിച്ചാല്‍ അക്കൗണ്ടിലേക്ക് 30 രൂപ ക്രെഡിറ്റ് ചെയ്യപ്പെടും. പേടിഎം ആപ്പിലെ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഏതു ബാങ്കിലേക്കും പണം അയക്കുന്ന ഓരോ ഇടപാടിനും 200 രൂപ ഉറപ്പായും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *