മുംബൈ∙ കാമുകന്റെ സഹായത്തോടെ ഇരുപത്തിയെട്ടുകാരിയായ യുവതി ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടു. മുംബൈയിലെ ദഹിസറിലാണ് സംഭവം.

ഭാര്യ റാഷീദ ഷെയ്ഖിനെ പൊലീസ് അറസ്റ്റു ചെയ്തു. കാമുകൻ അമിത് മിശ്ര ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് റാഷിദ ഭർത്താവ് റയീസിന്റെ കഴുത്തറക്കുകയായിരുന്നു. 12 ദിവസങ്ങൾക്കു മുൻപാണ് സംഭവം. കൊലയ്ക്കുശേഷം യുവതിയുടെ മുറിയിൽ മൃതദേഹം മറവു ചെയ്തു. വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട റയീസ്. ഒരാഴ്ചയോളം പുറത്തേക്ക് കാണാതിരുന്നതോടെ അയൽവാസിയാണ് പൊലീസില്‍ പരാതി നൽകിയത്. റയീസിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോൾ മകൾ ഇക്കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *