എടവണ്ണ: സസ്പെന്‍ഷനിലായിരുന്ന എ.എസ്​.ഐയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ പാലനാട്ട് ശ്രീകുമാര്‍ (48)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തപ്പിരിയം വിലത്തൂര്‍ സ്വദേശിയാണ്.

ശ്രീകുമാറിനെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടവണ്ണ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടവണ്ണ പൊലീസ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്​തു. പരേതനായ ശങ്കരന്‍ നായരാണ്​ ശ്രീകുമാറിന്‍റെ പിതാവ്​. മാതാവ്​: പാലനാട്ട് ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ: സ്വപ്ന (കോണ്‍സ്റ്റബിള്‍, തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍) മക്കള്‍: സംവൃത, സൗരവ്. സഹോദരങ്ങള്‍: ജയകൃഷ്ണന്‍, രഘു, ഹരിപ്രസാദ്.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *