മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക പീഡന ആരോപണം ; വീഡിയോ നിർത്തിവയ്​ക്കുന്നതായി സംവിധായകൻ”ആരോപണത്തിൽ മാപ്പ് പറഞ്ഞ് വേടൻ

കൊച്ചി : മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ‘ഫ്രം എ നേറ്റീവ്​ ഡോട്ടർ’ എന്ന മ്യൂസിക്​ വീഡിയോ പദ്ധതി നിർത്തിവയ്​ക്കുന്നതായി സംവിധായകൻ മുഹ്​സിൻ പരാരി .

വേടനെതിരെയുള്ള ലൈം​ഗിക ആരോപണം വളരെ ​ഗുരുതരമേറിയതാണെന്നും അതിൽ അടിയന്തര ഇടപെടലും പരിഹാരവും വേണ്ടതാണെന്നും പരാരി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു .ആരോപണം ഉന്നയിച്ചവർക്ക് നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവയ്ക്കുകയാണെന്നും മുഹ്സിൻ പോസ്റ്റിൽ പറയുന്നു .തൈക്കുടം ബ്രിഡ്​ജ്​ അംഗവും സംഗീത സംവിധായകനുമായ ഗോവിന്ദ്​ വസന്ത,ഗായകരായ ചിൻമയി, അറിവ്​ തുടങ്ങിയവരും ആൽബത്തി​ന്റെ ഭാഗമാണ്​.

വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉയർന്നത് . കഴിഞ്ഞ വർഷം ജൂണിൽ ഇറങ്ങിയ വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന റാപ്പിലൂടെയാണ് വേടൻ എന്ന പേരിലറിയപ്പെടുന്ന തൃശൂർ സ്വദേശി ഹിരൺദാസ് മുരളി മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള റാപ്പുകളിൽ ഏറ്റവും മികച്ച വരികളാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസിലേതെന്നായിരുന്നു അഭിപ്രായം. ദളിത് രാഷ്ട്രീയവും ഭൂഅവകാശവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവുമെല്ലാമായിരുന്നു വേടന്റെ റാപ്പിന്റെ വിഷയങ്ങൾ.

ആരോപണത്തിൽ മാപ്പ് പറഞ്ഞ് വേടൻ

https://www.instagram.com/p/CQBukrPhRc6/

Leave a Reply

Your email address will not be published. Required fields are marked *