കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ ധന സഹായവുമായി വിജയ് സേതുപതി

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായവുമായി മക്കൾ സെൽവം വിജയ് സേതുപതി. 25 ലക്ഷം രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിജയ് സേതുപതി കൈമാറിയത്. സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് താരം തുക അടങ്ങുന്ന ചെക്ക് നൽകിയത്. നേരത്തെ, സൂര്യ, കാർത്തി എന്നിവരും നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായം കൈമാറിയിരുന്നു. രജനികാന്ത്, അജിത്ത്, വിക്രം, ശിവ കാർത്തികേയൻ, ജയം രവി, മുരുകദേശ് എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിരുന്നു. വിജയ് നായകനായി എത്തിയ മാസ്റ്ററാണ് വിജയ് സേതുപതിയുടെ ഒടുവിൽ പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *