മാവേലിക്കരയില്‍ മൊബൈല്‍ ടവറിനു മുകളില്‍ യുവാവ് തൂങ്ങി മരിച്ചത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയപ്പോൾ  ഭാര്യ പരാതിപ്പെട്ടത്തിന്

ആലപ്പുഴ: മാവേലിക്കരയില്‍ മൊബൈല്‍ ടവറില്‍ കയറി അത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര കാട്ടുവള്ളി സ്വദേശി ശ്യാംകുമാര്‍ (ഗണപതി-33) ആണ് മരിച്ചത്. ഒരു മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ശ്യംകുമാര്‍ കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കി.തുടര്‍ന്ന് ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാനാണ് ശ്യാംകുമാര്‍ മാവേലിക്കര പോലിസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഒത്തുതീര്‍പ്പ് നടക്കാതെ വന്നതോടെ തൊട്ടടുത്തുള്ള മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നാണ് ശ്യാംകുമാര്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ഓഫിസ് കെട്ടിടത്തിന്റെ ടെറസിലെ ടവറിനു മുകളില്‍ കയറിയത്. യുവാവ് മൊബൈല്‍ ടവറില്‍ കയറുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ലുങ്കി ടവറില്‍ കെട്ടിയാണ് ശ്യംകുമാര്‍ തൂങ്ങിമരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം താഴെ ഇറക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *