കൊച്ചി : കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലെ പ്രധാനിയും സിപിഎം പ്രവർത്തകനുമായ അർജുൻ ആയങ്കി ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അർജുന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നൽകിയിരുന്നു. രാവിലെ 11 മണിയ്ക്ക് കൊച്ചി പ്രിവന്റീവ് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

രാമനാട്ടുകര വാഹാപകടം നടന്നയന്ന് കരിപ്പൂരിൽ നിന്നും സ്വർണവുമായി അറസ്റ്റിലായ മലപ്പുറം സ്വദേശി ഷഫീഖ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ അർജുൻ ആണെന്ന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ഷഫീഖിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചിട്ടുണ്ട്.അർജുൻ ആയങ്കിയ്ക്കായി കണ്ണൂർ ജില്ലയിലും സമീപ ജില്ലകളിലുമായി പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്. ഇതിനിടെ സ്വർണക്കടത്തിനായി അർജുൻ ഉപയോഗിച്ച ചുവന്ന മാരുതി സ്വിഫ്റ്റ് കാർ പരിയാരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *