കിരണിന്റെ ബാങ്ക് ബാലന്‍സ് ആകെ പതിനായിരം രൂപ, വിസ്‌മയയുടെ 42 പവന്‍ സ്വര്‍ണം കണ്ടെടുത്തു

കൊല്ലം: വിസ്‌മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്‍റെ സ്വഭാവത്തില്‍ അസാധാരണ മാറ്റമുണ്ടാകുമെന്ന് പൊലീസിന് മനസിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് മനശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടും. കിരണ്‍കുമാറിന്‍റെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് പൊലീസിന് വിവരം ലഭിച്ചു. വിസ്‌മയക്ക് സ്‌ത്രീധനമായി ലഭിച്ച 40 പവന്‍ പോരുവഴിയിലെ എസ് ബി ഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കിരണ്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. കിരണിന്‍റെ സാലറി അക്കൗണ്ടും ഇതേ ബാങ്കിലാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് വിവരം ലഭിച്ചത്. പോരുവഴിയിലെ എസ് ബി ഐ ശാഖയില്‍ കിരണിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 42 പവന്‍ ലോക്കറില്‍ നിന്നും കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *