മലപ്പുറം: തിരൂര്‍ മത്സമാര്‍ക്കറ്റിലെ കയറ്റിറക്ക്‌ തൊഴിലാളി തലക്കടിയേറ്റ്‌ മരിച്ച നിലയില്‍. നിറമരതൂര്‍ കാളാട്‌ പത്തംപാട്‌ സെയതലവി(50) ആണ്‌ കൊല്ലപ്പെട്ടത്‌. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയിലാണ്‌ മൃതദേഹം കണ്ടത്‌.കല്ലൂകൊണ്ട്‌ തലയ്‌ക്കടിച്ചു കൊല പെടുത്തിയതാണെന്ന്‌ സംശയിക്കുന്നു. ഇന്നുരാവിലെ മറ്റുതൊഴിലാളികളാണ്‌ മൃതദേഹം കണ്ടത്‌. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്വേഷണം തുടങ്ങിയെന്ന്‌ പൊലീസ്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *