ഡൽഹി : പാകിസ്ഥാനില്‍ നിന്നും 12 ജയ്ഷെ- ഇ-മുഹമ്മദ് ഭീകരര്‍ ജമ്മു കാശ്‌മീരിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. ഉപവിഭാഗങ്ങളായി തിരിഞ്ഞ് രാജ്യത്ത് വലിയ ആക്രമണം നടത്താനാണ് ഇവര്‍ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലടക്കം കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരുന്നാള്‍ ദിനത്തില്‍ വലിയ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പദ്ധതി എന്നാണ് സൂചന.ഇവര്‍ ചെറിയ ഉപഗ്രൂപ്പുകളായി തിരിഞ്ഞ് പല സ്ഥലങ്ങളിലേക്ക് നീങ്ങിയെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *