കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ബീച്ച് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് രോഗം മാറിയതായി റിപ്പോർട്ട് വന്നതായി സൂചന, വിദ്യാര്‍ഥിനിയുടെ സാമ്ബിള്‍ പരിശോധനയില്‍ നെഗറ്റിവ് ആയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. രോഗം മാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പ്രധാനആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇതാദ്യമായാണ് നിപ സ്ഥിരീകരിച്ച ഒരാള്‍ക്ക് രോഗം ഭേദമാവുന്നത്.
ഇനി വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ഈ സാധ്യത മുന്‍നിര്‍ത്തി ഇപ്പോഴും നിരീക്ഷണത്തിലാണ്. നിപ മരണ സംഖ്യ വര്‍ധിക്കുന്നതിനിടക്ക് ആശ്വാസം പകരുന്നതാണ് വിദ്യാര്‍ത്ഥിനിയുടെ വാര്‍ത്ത.
2018-06-01
