കടക്കരപ്പള്ളിയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. അതേസമയം, സംഭവം കൊലപാതകമാണെന്ന സംശയമുണ്ട്. സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷ് ഒളിവിലാണ്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സാണ് അവിവാഹിതയായ ഹരികൃഷ്ണ.ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഹരികൃഷ്ണയുടെ വീട്ടുകാര്‍ പൊലീസുമായി ചേര്‍ന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം ഹരികൃഷ്ണയുമായി രതീഷ് വാക്കു തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *