കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മോഷണശ്രമം. മിഠായിത്തെരുവിനോട് ചേര്‍ന്ന മൊയ്തീന്‍പള്ളി റോഡില്‍ നിരവധി കടകള്‍ കുത്തിത്തുറന്നു.ഇന്ന് പുലര്‍ച്ചയോടെ മാര്‍ക്കറ്റ് വൃത്തിയാക്കാനെത്തിയയാളാണ് മോഷണശ്രമം നടന്നകാര്യം ബന്ധപ്പെട്ടവരെ അറിയിക്കുന്നത്. ഷഫീര്‍ ട്രേഡേഴ്‌സ്, ന്യൂ സ്റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നിവിടങ്ങളിലാണ് മോഷണശ്രമമുണ്ടായത്.ഇതില്‍ ഷഫീര്‍ ട്രേഡേഴ്‌സിന്റെ ഷട്ടര്‍ പൂര്‍ണമായും ഉയര്‍ത്തിയ നിലയിലായിരുന്നു. 25,000 രൂപയും ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. മിഠായിത്തെരുവില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണെന്നും വ്യാപാരികള്‍ പറയുന്നു.സിസിടിവി ക്യാമറകള്‍ നശിപ്പിച്ച ശേഷമായിരുന്നു മോഷണശ്രമം. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *