ടോക്യോ : ഒളിമ്പിക്‌സിൽ രാജ്യത്തിന് അഭിമാനമായ പി.വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ ഈ താര പ്രകടനത്തിൽ നാമെല്ലാവരും ആഹ്ലാദിക്കുന്നു, വെങ്കലം നേടിയതിന് അഭിനന്ദനങ്ങൾ . പി.വി സിന്ധു ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യൻമാരിൽ ഒരാളുമാണ്. ‘ ഇത്തരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.തുടർച്ചയായി രണ്ടാം തവണയാണ് ഒളിമ്പിക്‌സിൽ സിന്ധു ഇന്ത്യയ്‌ക്ക് മെഡൽ സമ്മാനിക്കുന്നത്. റിയോ ഒളിമ്പിക്‌സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് സിന്ധു. ടോക്യോയില്‍ മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയെയാണ് സിന്ധു തോല്‍പ്പിച്ചത്.

സൈനാ നെഹ്വാളിന് ശേഷം ഇന്ത്യയ്‌ക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി താരം വെള്ളിയും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *