കൊല്ലം: യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപണം. കരവാളൂർ കെഎസ്‌ഇബി സെക്ഷനിലെ താൽകാലിക ജീവനക്കാരനെതിരെ കൊട്ടാരക്കര സ്വദേശിനിയാണ് പരാതി നൽകിയത്. പുനലൂർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ നടപടി വൈകിയതിനെ തുടർന്നാണ് യുവതി റൂറൽ എസ്‌പിക്ക് പരാതി നൽകിയത്.

നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് പരാതിക്കാരി. അഞ്ചലിലെ ലോഡ്ജിലെത്തിച്ച് മയക്കുമരുന്നും മദ്യവും നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു ആദ്യ പീഡനമെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം തന്നെയും കൂട്ടി ലോഡ്ജിലെത്തി തെളിവെടുപ്പ് നടത്തുകയും പലതവണ മൊഴി രേഖപ്പെടുത്തുകയും ചെയ്തതെല്ലാതെ മറ്റ് നടപടികളിലേക്ക് കടക്കുന്നില്ല എന്നും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *