തിരുവനന്തപുരം: ശനിയാഴ്ച ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മദ്യശാലകൾ ഇന്ന് തുറക്കും. ശനിയാഴ്ച ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെയായിരിക്കും പ്രവർത്തനം. നേരത്തെ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഷോപ്പുകൾ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, വൈകിട്ടോടെ കടകൾ തുറക്കാൻ റീജനൽ മാനേജർമാർ നിർദേശം നൽകി
2021-08-07


ആര് എന്ത് ചെയ്താലും സാരില്ല പൈസ മതി അല്ലെ സർക്കാറെ 😂😂😜🏃🏃🏃