ഒളിമ്പിക്സിൽവെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം പി ആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി

കൊച്ചി : ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം പി ആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തി. എറണാകുളത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈ വിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചു കൊണ്ട് ശ്രീജേഷ് പറഞ്ഞു. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒളിമ്പിക്സ് മെഡൽ കേരളത്തിന് ലഭിക്കുന്നത്.

തനിക്ക് ലഭിച്ച മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. സ്ക്രീനിൽ മാത്രം കണ്ട താരത്തെ അപ്രതീക്ഷിതമായി  നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ശ്രീജേഷിന്റെ കുടുംബം. നിർമ്മാതാവ് ആന്റോ ജോസഫ് , പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. അതേസമയം ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും തീരുമാനം ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *