ഡൽഹി  മയൂർ വിഹാറിൽ ആറു വയസുള്ള ദലിത് ബാലികയെ പീഡിപ്പിച്ച 34 കാരൻ പിടിയിൽ

ഡൽഹി മയൂർ വിഹാറിൽ ആറു വയസുള്ള ദലിത് ബാലിക പീഡനത്തിനിരയായി. ഗുരുതര പരുക്കുകളോടെ പെൺകുട്ടിയെ എയിംസിൽ പ്രവേശിപ്പിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപതി അധിക്യതർ നൽകുന്ന വിവരം. കേസിൽ സമീപവാസിയായ 34 വയസുകാരൻ അറസ്റ്റിലായി. പീഡനം, പോക്സോ, എസ്‌സി-എസ്ടി നിയമങ്ങളിലെ വകുപ്പുകൾ തുടങ്ങിയവ പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. ബുധനാഴ്ച വീടിന് സമീപത്തെ ചികിത്സാകേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ചതോടെയാണ് പീഡന വിവരം പൊലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *