തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ നേടാന്‍ കഴിഞ്ഞെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. സര്‍ക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകര്‍ത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോര്‍ട്ട്. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് വിവിധ സംഘടനാ ചുമതലകള്‍ വീതിച്ച് നല്‍കി. സംഘടനാ കാര്യങ്ങളുടെ ചുമതല എംവി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ്. എസ്എഫ്‌ഐയുടെ ചുമതല കെ.എന്‍.ബാലഗോപാലിന് നല്‍കി. ഡിവൈഎഫ്‌ഐയുടെ ചുമതല പി.ജയരാജനാണ്.

Leave a Reply

Your email address will not be published. Required fields are marked *