കോഴിക്കോട്: നിപ പനിയേക്കുറിച്ച്‌ വ്യാജ പ്രചരണം നടത്തിയ അഞ്ചുപേര്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയാ വഴിയായിരുന്നു ഇവരുടെ പ്രചരണം. ഒറ്റവായനയില്‍ ആധികാരികം എന്നുതോന്നുന്ന രീതിയിലായിരുന്നു ഇവരുടെ പ്രചരണം. നടക്കാവ്, നല്ലളം, ഫറൂഖ് സ്റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ കേസെടുത്തതും അറസ്റ്റുകളുണ്ടായതും.എന്നാല്‍ സ്വന്തം കുറിപ്പുകള്‍ക്ക് പരമാവധി റീച്ച്‌ കിട്ടുക എന്നതിലുപരി മറ്റൊരു നേട്ടവുമില്ലാതെയാണ് ഒരു നാടിനെ മുഴുവന്‍ ബാധിക്കുന്നതരത്തിലുള്ള ക്രൂരതയ്ക്ക് ഇവര്‍ മുതിര്‍ന്നത്. യാതൊരു കാരണവശാലും ഇത്തരം സന്ദേശങ്ങള്‍ ആര്‍ക്കും അയയ്ക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *