പൂക്കോട്ടുംപാടം: കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്നു കറങ്ങിയ അഞ്ചാംക്ലാസുകാരന് ദാരുണാന്ത്യം .പാട്ടക്കരിമ്പ് മച്ചിങ്ങൽ ഫൈസൽ നാസറിന്റെയും ഒ.പി. മുനീറയുടെയും മകൻ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്. പറമ്പ ഗവ. യു.പി. സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.

വ്യാഴാഴ്‌ച ഉച്ചയോടെ കുട്ടികള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ പിണങ്ങിയ റാഫിഹ് മുറിയില്‍ക്കയറി ചരട് കഴുത്തിലിട്ട് കറങ്ങുന്ന കസേരയില്‍ ഇരുന്നു. അതേ സമയം കസേര കറങ്ങിയതോടെ ചരട് കഴുത്തില്‍ കുരുങ്ങിയതെന്നാണ് നിഗമനം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *