കൊല്ലം: കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കാവനാട് പിറവൂര്‍ വടക്കതില്‍ സുനില്‍ കുമാറാണ് മരിച്ചത്. ഇന്ന് രാവിലെയുണ്ടായ ഇടിമിന്നലേറ്റാണ് നാല്‍പതുകാരനായ സുനില്‍കുമാര്‍ മരണപ്പെട്ടതെന്ന് താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

മൃതശരീരം ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുവാനുള നടപടികള്‍ സ്വീകരിച്ചിട്ടുളതായി തഹസീല്‍ദാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *