മോഹന്‍ലാലിനൊപ്പം ജിമ്മില്‍ കല്യാണി പ്രിയദര്‍ശന്‍ ചിത്രം വൈറല്‍

ആരോഗ്യ സംരക്ഷണത്തില്‍ മോഹല്‍ലാല്‍ എന്നും ഒരു പടി മുന്നിലാണ്. താരത്തിന്‍റെ നിരവതി ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹിക മാധ്യമങ്ങള്‍ വൈറലാകുന്നത് എന്നാല്‍ ഇപ്പോള്‍ വൈറല്‍ കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ച ചിത്രമാണ്. മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ഫോട്ടോ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലുടെ പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. ബ്രോ ഡാഡി ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി ചിത്രത്തിലുണ്ട്.

ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ തുടങ്ങിയവരാണ്

Leave a Reply

Your email address will not be published. Required fields are marked *