ഇടുക്കി :അടിമാലിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട കേസിൽ പ്രതി പിടിയിൽ. പണിക്കൻകുടി സ്വദേശി ബിനോയ് ആണ് പിടിയിലായത്. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ ഇടുക്കി പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പിടികൂടിയത്.

അയൽവാസിയായ സിന്ധുവിനെയാണ് ബിനോയ് കൊലപ്പെടുത്തിയത്. ഇയാൾ തമിഴ്‌നാട്ടിലാണ് ഒളിവിൽ കഴിയുന്നത് എന്നായിരുന്നു പോലീസ് സംശയിച്ചിരുന്നത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനമായി റേഞ്ച് കാണിച്ചത് തമിഴ്‌നാട്ടിലായിരുന്നു. ഇതിന് പുറമേ എടിഎം ഉപയോഗിച്ച് തമിഴ്‌നാട്ടിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതിന് ശേഷം ബിനോയ് അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നതാണെന്ന നിഗമനത്തിൽ പോലീസ് എത്തി. ഇന്നലെ പെരിഞ്ചാംകുട്ടി മേഖലയിൽ ബിനോയുടെ ഫോൺ റേഞ്ച് കാണിച്ചതോടെ ഇക്കാര്യം പോലീസ് ഉറപ്പിക്കുകയായിരുന്നു.റേഞ്ച് കണ്ടയിടത്ത് പോലീസ് പരിശോധിക്കുന്നതിനിടെയാണ് ബിനോയ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *