തിരുവനന്തപുരം: അമ്മയെ വെട്ടികൊന്ന് മകളുടെ ക്രൂരത. തിരുവനന്തപുരം നരുവാമൂട്ടിലാണ് സംഭവം. പ്രതിയായ മകൾ ലീലയെ (62) പോലീസ് അറസ്റ്റ് ചെയ്തു. നരുവാമൂട് സ്വദേശി അന്നമ്മയാണ്(88) കൊല്ലപ്പെട്ടത്.തലയ്ക്കും കഴുത്തിനും വെട്ടേറ്റു.അമ്മയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിക്കാനും മകൾ ശ്രമിച്ചിരുന്നു. രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അന്നമ്മയുടെ അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് ലീല. ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. വീടിന് സമീപത്തെ റോഡരികിൽ വച്ച് അന്നമ്മയെ ലീല വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അന്നമ്മ കൊല്ലപ്പെട്ടു.  കൊലപാതകത്തിന് ശേഷം കരിയിലകൾ കൂട്ടിയിട്ട് മൃതദേഹം കത്തിക്കാനും ശ്രമം നടന്നതായി പോലീസ് പറയുന്നു.മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *