കൊച്ചി: കാക്കനാട് എം.ഡി.എം.എ ലഹരി മരുന്ന് പിടിച്ചെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. സംഘത്തിനിടയിൽ ‘ടീച്ചർ’ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എം.ഡി.എം.എയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ജാമ്യത്തിലിറക്കാനും, സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായ്ക്കളെ ഏറ്റെടുക്കാനും എത്തിയത് സുസ്മിത ഫിലിപ്പാണ്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് സുസ്മിതയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ടീച്ചർ എന്നറിയപ്പെട്ടിരുന്ന സുസ്മിത ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ എക്സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു.
2021-10-01

Onnil simple camera mattethil beauty cam 😂
ഇത് രണ്ടിലും ഒരാൾ തന്നെ ആണോ…🙄