ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ യുവതിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പഴനി സ്വദേശി മുരുഗേശന്റെ മകൾ ഗായത്രിയാണ് കൊല്ലപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച ഗായത്രിയെ പരിശോധിച്ച ഡോക്ടർമാരാണ് യുവതിയുടെ കഴുത്തിൽ സംശയകരമായ പാടുകൾ കണ്ടെത്തിയത്.

കൊലപാതകത്തിനു പിന്നിൽ സഹോദരനായ ബാലമുരുകനാണെന്നും പൊലീസ് മനസ്സിലാക്കി. ഗായത്രി ഏറെനേരം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു പ്രകോപിതനായി കൊല നടത്തിയതാണെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു. സംഭവത്തിൽ മാതാപിതാക്കൾക്കു പങ്കുണ്ടോ എന്നതും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *