ഏഷ്യാകപ്പ് ടി20 മത്സരത്തില്‍ തായ്‌ലാന്‍ഡിനെതിരെ 66 റണ്‍സ് വിജയവുമായി ഇന്ത്യന്‍ വനിതാ താരങ്ങള്‍. ബാറ്റിംഗില്‍ 27 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ബൗളിംഗില്‍ മൂന്ന് വിക്കറ്റും നേടിയ ഹര്‍മ്മന്‍ പ്രീത് കൗര്‍ ആണ് കളിയിലെ താരം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ തായ്‌ലാന്‍ഡിനു 20 ഓവറില്‍ 66/8 എന്ന സ്‌കോര്‍ മാത്രമേ നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്കായി മോന മേശ്രാം(32), സ്മൃതി മന്ഥാന(29), അനുജൂ പാട്ടില്‍(22), ഹര്‍മ്മന്‍പ്രീത് കൗര്‍(27 നോട്ട് ഔട്ട്) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. തായ്‌ലാന്‍ഡിനു വേണ്ടി വോംഗ്പാക ലീംഗ്പ്രാസെര്‍ട് രണ്ടും രത്‌നപോണ്‍ പാഡുംഗ്ലേര്‍ഡ്, നത്തായ ബോച്ചാത്തം എന്നിവര്‍ ഓരോ വിക്കറ്റും നേടി. 21 റണ്‍സ് നേടിയ നത്തായ ബോച്ചാത്തം ആണ് തായ്‌ലാന്‍ഡിന്റെ ടോപ് സ്‌കോറര്‍.

Leave a Reply

Your email address will not be published. Required fields are marked *