ഷോപിയാന്‍: കശ്മീരിലെ ഷോപിയാനില്‍ രാവിലെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് പ്രദേശവാസികള്‍ക്കുമാണ് പരിക്കേറ്റത്. ജെയ്‌ഷെ മുഹമ്മദാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് ആരോപിച്ചു.

ഷോപിയാനിലെ ബതപുര ചൗക്കിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഗ്രനേഡ് ലക്ഷ്യം തെറ്റി തെരുവില്‍ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സി.ആര്‍.പി.എഫ് വാഹനത്തിനു നേരെ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ 10ാമത്തെ ആക്രമണമാണിത്.

Leave a Reply

Your email address will not be published. Required fields are marked *