ദിസ്പൂര്‍: അസമില്‍ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് ആറുവയസുകാരിയെ കൊലപ്പെടുത്തി.ആണ്‍കുട്ടികളുടെ കൂടെ ഇരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പെണ്‍കുട്ടി തയ്യാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നാഗോണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.  സംഭവത്തില്‍ എട്ടുമുതല്‍ 11 വയസ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെയും കുട്ടികളില്‍ ഒരാളുടെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.ക്വാറിയിലെ ബാത്ത്റൂമില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 11 വയസുകാരന്റെ അച്ഛന്റെ മൊബൈല്‍ ഫോണാണ് അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *