സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ; ദീപാവലി ആശംകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏവർക്കും ദീപാവലി ആശംസകൾ നേർന്നു. ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും  ഉണ്ടാകട്ടെയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ ദീപോത്സവം നിങ്ങൾക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും  ഉണ്ടാകട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷവും സൈനികർക്ക് ഒപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്.

ഇന്ന് ജമ്മു കശ്മീരിലെ രജൗരിയിൽ സൈനികർക്ക് ഒപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി എത്തും. 2014 മുതൽ സ്ഥിരമായി സൈനികർക്ക് ഒപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. അദ്ദേഹത്തിന്‍റെ വരവിന് മുന്നോടിയായി കനത്ത സുരക്ഷ സംവിധാനങ്ങൾ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *