തൃശ്ശൂര്‍: കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ലെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുൻപ് അറിയിക്കും എന്നാണ് വിവരം ലഭിച്ചത്. വിമാന മാർഗം കൊച്ചിയിൽ എത്തിച്ച് തുടര്‍ന്ന് റോഡ് മാർഗം തൃശ്ശൂരിൽ എത്തിക്കും എന്നാണ് ധാരണ. കുടുംബത്തിലെ ആരുടെയും ഡിഎന്‍എ ഇത് വരെ എടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു.രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.

മലയാളി വിവാഹാന്വേഷണ വെബ്സൈറ്റിലൂടെ  ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ.  നിങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ 

Leave a Reply

Your email address will not be published. Required fields are marked *