വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വ​ൻ തീ​പി​ടി​ത്തം; ഫ​യ​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു; ദുരൂഹത

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. വടകര, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിലെ അഗ്‌നിശമനസേന സ്ഥലത്തെത്തി . ഫയലുകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തം സമീപത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎൽഎ കെ കെ രമയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലാൻറ് അക്വിസിഷൻ ഓഫീസിൽ രണ്ട് തവണ തീപിടുത്തമുണ്ടായിരുന്നു. അതിൻ്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കെ കെ രമ പറഞ്ഞു. കത്തിനശിച്ചത് പൈതൃക പട്ടികയിലുള്ള കെട്ടിടം. സംഭവത്തിൽ ജില്ല കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *