കോഴിക്കോട്: കോഴിക്കോട് നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ ക്വാറിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കുഴിയിൽ രഗീഷിന്റെ ഭാര്യ ശിശിരയെ (23) ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് കാണാതായത്.ശിശിരയെ കാണാതായതിന് പിന്നാലെ രഗീഷിന്റെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ മുതൽ നാട്ടുകാരും ഫയർ ആന്റ് റെസ്‌ക്യു ഫോഴ്‌സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറിയിൽ തെരച്ചിൽ ആരംഭിച്ചത്. നരിക്കുനി ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *