ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കളിത്തോഴനാണെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്.

മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരൊക്കെയായി മോദിക്ക് നല്ല ബന്ധമാണുള്ളതെന്നും 30,000കോടി രൂപയൊക്കെ ഒരു മുന്‍കരുതലുമില്ലാതെ ഇവരെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാന്‍ മോദിക്കു സാധിക്കുമെന്നും രാഹുല്‍ പറയുന്നു.

മുന്‍മ്പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം അധികാരത്തിലെത്തിയപ്പോള്‍ മോദി മറന്നു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസങ്ങള്‍ക്കകം കര്‍ഷക വായ്പകള്‍ എഴുതിത്തള്ളും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *